രാജ്യസഭാ തെരഞ്ഞെടുപ്പ് ; ഹാരിസ് ബീരാൻ പത്രിക സമർപ്പിച്ചു
Tuesday, June 11, 2024 8:05 PM IST
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡുഎഫ് സ്ഥാനാർഥിയായി ഹാരിസ് ബീരാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. നിയമസഭാ സ്പെഷൽ സെക്രട്ടറി ഷാജി സി.ബേബി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, എം.കെ.മുനീർ, പി.സി.വിഷ്ണുനാഥ്, പി.കെ.ബഷീർ, അൻവർ സാദത്ത് തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, കേരള കോൺഗ്രസ് മാണി വിഭാഗം ചെയര്മാൻ ജോസ് കെ. മാണി എന്നിവർ ഒഴിയുന്ന സീറ്റുകളിലേക്ക് ജൂൺ 25ന് തെരഞ്ഞെടുപ്പ് നടക്കും.
നിയമസഭയിലെ അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ടു സീറ്റിലും യുഡിഎഫിന് ഒരു സീറ്റിലും വജയിക്കാം. എൽഡിഎഫിൽ ജോസ് കെ.മാണിയും പി.പി.സുനീറും മത്സരിക്കും.