മോ​ഹ​ന്‍ ച​ര​ന്‍ മാ​ജി ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി​യാ​കും
മോ​ഹ​ന്‍ ച​ര​ന്‍ മാ​ജി ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി​യാ​കും
Tuesday, June 11, 2024 6:42 PM IST
ഭു​വനേ​ശ്വ​ര്‍: ​ബി​ജെ​പി നേ​താ​വ് മോ​ഹ​ന്‍ ച​ര​ന്‍ മാ​ജി ഒ​ഡീ​ഷ​യു​ടെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​കും. ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ല്‍ മോ​ഹ​ന്‍ ച​ര​ന്‍ മാ​ജി​യെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു

കി​യോ​ഞ്ചാ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നാ​ണ് മാ​ജി വി​ജ​യി​ച്ച​ത്. നാ​ലാം ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം എം​എ​ല്‍​എ ആ​കു​ന്ന​ത്. ബി​ജെ​ഡി​യു​ടെ മി​നു മാ​ജി​യെ​യാ​ണ് മോ​ഹ​ന്‍ ച​ര​ന്‍ തോ​ല്‍​പ്പി​ച്ച​ത്.

കെ.​വി.​ദി​യോ​യും പ്ര​വാ​തി പ​രി​ദ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​കും. ബു​ധ​നാ​ഴ്ച​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​ക. ആ​കെ​യു​ള്ള 147 സീ​റ്റു​ക​ളി​ല്‍ 78 എ​ണ്ണ​ത്തി​ല്‍ വി​ജ​യി​ച്ചാ​ണ് ബി​ജെ​പി സം​സ്ഥാ​ന​ത്ത് ഭ​ര​ണ​ത്തി​ലെ​ത്തി​യ​ത്.
Related News
<