രണ്ട് കേന്ദ്രമന്ത്രിമാര്‍ കേരളത്തോടുള്ള കരുതലെന്ന് ഓര്‍ത്തഡോക്സ് സഭ
Tuesday, June 11, 2024 2:53 PM IST
കോട്ടയം: മൂന്നാം മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭ. സുരേഷ് ഗോപിയെയും ജോര്‍ജ് കുര്യനെയും മന്ത്രിമാരാക്കിയത് കേരളത്തിനുള്ള അംഗീകാരമാണെന്ന് സഭ പുറത്തിറക്കിയ ആശംസാ സന്ദേശത്തില്‍ പറയുന്നു.
രാഷ്ട്രപുരോഗതിക്കായുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് നരേന്ദ്ര മോദിക്ക് കഴിയട്ടെ. ഇതിനൊപ്പം തന്നെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കാണാനും അവരുടെ ക്ഷേമം ഉറപ്പുവരുത്താനും കഴിയുന്ന യഥാര്‍ഥ ഭരണാധികാരിയാകണം.
മതേതരത്വം ഭാരതത്തിന്റെ മുഖമുദ്രയാണ്. മണിപ്പുരിലുണ്ടായതുപോലുള്ള കറുത്ത ദിനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.
രണ്ട് കേന്ദ്രമന്ത്രിമാര്‍ കേരളത്തോടുള്ള സര്‍ക്കാരിന്റെ കരുതലാണ്. മൂന്നാം മോദി സര്‍ക്കാരിനെ ഏറെ പ്രതീക്ഷയോടെയാണ് സഭ കാണുന്നതെന്നും ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.