എൻഡിഎയിൽ ഇരട്ട നീതിയെന്ന് ശിവസേന ഷിൻഡേ വിഭാഗം
Tuesday, June 11, 2024 7:24 AM IST
ന്യൂഡൽഹി: എൻഡിഎയിൽ ഇരട്ട നീതിയെന്ന് ശിവസേന ഷിൻഡേ വിഭാഗം നേതാക്കൾ. മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.
മൂന്നണിയിൽ മൂന്നാമത്തെ ഒറ്റക്കക്ഷിയാണ് പാർട്ടി. എന്നിട്ടും ക്യാബിനറ്റ് മന്ത്രി സ്ഥാനം നൽകിയില്ലെന്ന് നേതാക്കൾ പറഞ്ഞു. ഒന്നും രണ്ടും സീറ്റുകളുള്ള പാർട്ടികൾക്ക് ക്യാബിനറ്റ് മന്ത്രിസ്ഥാനം നൽകി. ശിവസേനയ്ക്ക് ലഭിച്ചത് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമാണ്.
ബിജെപിയുടെ ദീർഘകാലമായുള്ള സഖ്യകക്ഷി എന്ന പരിഗണന പാർട്ടിക്ക് കിട്ടിയില്ല. എൻസിപി അജിത് പവാർ പക്ഷത്തിനും പരിഗണന ലഭിച്ചില്ലെന്ന് എംപി ശ്രീരംഗ് ബർനെ പറഞ്ഞു.