ലെബനനിൽ ഇസ്രയേൽ ആക്രമണം; മൂന്ന് ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെട്ടു
Tuesday, June 11, 2024 6:47 AM IST
ബെയ്റൂട്ട്: വടക്കുകിഴക്കൻ ലെബനനിൽ ടാങ്കർ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെട്ടു.
സിറിയയുടെ അതിർത്തിയിലുള്ള ഹെർമൽ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ആക്രമണം നടന്നത്.
സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് വാർ മോണിറ്റർ പ്രകാരം ആക്രമണത്തിൽ മറ്റ് രണ്ട് പേർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഇവർ ലബനീസുകാരാണ്. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും രണ്ട് പേരെ കാണാതായതായും സൂചനയുണ്ട്.