25 കോടി വിലമതിക്കുന്ന ഹെറോയിനുമായി രണ്ടുപേർ അറസ്റ്റിൽ
Tuesday, June 11, 2024 6:23 AM IST
അഗർത്തല: 25 കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോ ഹെറോയിൻ ത്രിപുര പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പേരെ അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 177 പ്ലാസ്റ്റിക് കെയ്സുകളിലായി 2.212 കിലോഗ്രാം ഹെറോയിൻ കണ്ടെടുത്തതായി നോർത്ത് ത്രിപുര ജില്ലാ പോലീസ് സൂപ്രണ്ട് ഭാനുപദ ചക്രവർത്തി പറഞ്ഞു.
സാഹിദുൽ റഹ്മാൻ (35), ജാസിം ഉദ്ദീൻ (36) എന്നിവരാണ് അറസ്റ്റിലായത്. മ്യാൻമറിൽ നിന്ന് മയക്കുമരുന്ന് കടത്തി മിസോറാം വഴി ത്രിപുരയിലെത്തിച്ച് ബംഗ്ലാദേശിലേക്ക് കടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് വ്യക്തമാക്കി.