ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും
Monday, June 10, 2024 7:20 PM IST
ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് പാർലമെന്ററി ചെയർപേഴ്സൺ സോണിയ ഗാന്ധി. സോണിയ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുണ്ടായിരുന്നു.
സോണിയയെ കാണണമെന്ന് ആവശ്യപ്പെട്ട് ഹസീന വിളിക്കുകയായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനാണ് ഹസീന ഡൽഹിയിലെത്തിയത്. ഹസീനക്ക് ഗാന്ധി കുടുംബവുമായി അഭേദ്യമായ ബന്ധമുണ്ട്.
നേരത്തെ വീണ്ടും അധികാരത്തിലെത്തിയ എൻഡിഎ സർക്കാരിനെ ഹസീന അഭിനന്ദിച്ചിരുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി തുടരുമെന്നും അവർ വ്യക്തമാക്കി. മോദിയെ ഹസീന ബംഗ്ലാദേശിലേക്ക് ക്ഷണിച്ചിട്ടുണ്ട്.