കാസര്‍ഗോട്ട് ബസിനടിയില്‍പെട്ട് സ്ത്രീ മരിച്ചു
Monday, June 10, 2024 3:06 PM IST
കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ബസിനടിയില്‍പെട്ട് സ്ത്രീ മരിച്ചു. പടന്നക്കാട് സ്വദേശി ഫൗസിയ(50) ആണ് മരിച്ചത്. ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഉച്ചയ്ക്ക് 12:30 ഓടെയാണ് അപകടം.
ബസ് പുറകോട്ടെടുക്കുന്നത് കണ്ട് ഇവര്‍ മുന്‍വശത്തുകൂടി മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ബസ് പെട്ടെന്ന് മുന്നോട്ട് എടുത്തതോടെ ഇവര്‍ വാഹനത്തിന് അടിയില്‍പെടുകയായിരുന്നു.
ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപെട്ടു.