തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവം: കമ്മീഷണർക്കെതിരെയുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും
Monday, June 10, 2024 11:34 AM IST
കൊച്ചി: തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ പോലീസ് കമീഷണര്‍ അങ്കിത് അശോകിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ കൊച്ചി ദേവസ്വം ബോര്‍ഡ് അടക്കം എതിര്‍കക്ഷികളുടെ വിശദീകരണം തേടിയിട്ടുണ്ട്.
ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നുള്പ്പെടെ ആവശ്യപ്പെട്ട് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്, തൃശൂര്‍ സ്വദേശി പി. സുധാകരന് എന്നിവര്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
ദേവസ്വം ബോര്‍ഡിന് പുറമെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും സത്യവാംഗ്മൂ ലം നല്‍കണമെന്നും നിര്‍ദേശമുണ്ട്.