തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം നി​യ​മ​സ​ഭ​യു​ടെ പ​തി​നൊ​ന്നാം സ​മ്മേ​ള​ന​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്കം കു​റി​ക്കും. ത​ദ്ദേ​ശ വാ​ര്‍​ഡ് വി​ഭ​ജ​ന ബി​ല്ല് സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം.

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ 28 ദി​വ​സം നീ​ളു​ന്ന സ​ഭാ സ​മ്മേ​ള​നം ജൂ​ലൈ 25നാ​ണ് അ​വ​സാ​നി​ക്കു​ക. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന്‍റെ ക​രു​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍ എ​ത്തു​ക. ബാ​ര്‍​ക്കോ​ഴ വി​വാ​ദം മു​ത​ല്‍ സി​എം​ആ​ര്‍​എ​ല്‍ മാ​സ​പ്പ​ടി വ​രെ ആ​യു​ധ​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ നീ​ക്കം.

മ​ല​ബാ​റി​ലെ പ്ല​സ് വ​ണ്‍ സീ​റ്റ് ക്ഷാ​മ​വും സാ​മൂ​ഹ്യ ക്ഷേ​മ പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​തും സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ ശ​സ്ത്ര​ക്രി​യ പി​ഴ​വു​ക​ള​ട​ക്കം സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷം ച​ര്‍​ച്ച​യാ​ക്കും. സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും സ​ര്‍​ക്കാ​റി​നെ​തി​രെ ആ​ഞ്ഞ​ടി​ക്കാ​നാ​ണ് നീ​ക്കം.

ഭ​ര​ണ നേ​ട്ട​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാ​കും സ​ര്‍​ക്കാ​ര്‍ പ്ര​തി​പ​ക്ഷ​ത്തെ പ്ര​തി​രോ​ധി​ക്കു​ക. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ മൂ​ന്നു വ​ര്‍​ഷ​ക്കാ​ലം ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളി​ലാ​ണ് ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ പ്ര​തീ​ക്ഷ.

ഗ​വ​ര്‍​ണ​ര്‍ മ​ട​ക്കി​യ ത​ദ്ദേ​ശ വാ​ര്‍​ഡ് വി​ഭ​ജ​ന ഓ​ര്‍​ഡി​ന​ന്‍​സ് ബി​ല്ലാ​യി ആ​ദ്യ ദി​വ​സം സ​ര്‍​ക്കാ​ര്‍ സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും. ലോ​ക്‌​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​നും ഷാ​ഫി പ​റ​മ്പി​ലും സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ സ​ഭ​യി​ലെ​ത്തും. 17 വ​രെ ഇ​രു​വ​ര്‍​ക്കും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം.