ജനം അറിയാൻ ആഗ്രഹിച്ചത് മുഖ്യമന്ത്രിയുടെ ആസ്തി സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ട്: കെ.സുധാകരൻ
Saturday, June 8, 2024 4:19 AM IST
തിരുവനന്തപുരം : കേരളത്തിലെ ജനങ്ങൾ അറിയാൻ ആഗ്രഹിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ടാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
സർക്കാർ ഖജനാവിനെ മുടിപ്പിക്കാനുള്ള മറ്റൊരു ധൂർത്ത് മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്. എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ജനം വിലയിരുത്തിയതിന്റെ ഫലമാണു ലോക്സഭ തെരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ പുറത്തു വന്നത്.
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും മന്ത്രിമാരും എല്ലാം അഴിമതിയുടെ നിഴലിൽ നിൽക്കുന്പോൾ ഇത്തരത്തിൽ ഒരു പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കാനുള്ള തൊലിക്കട്ടി അപാരമാണെന്നും സുധാകരൻ പറഞ്ഞു.