മുസ്ലീം ലീഗ് രാജ്യസഭാ സ്ഥാനാർഥിയായി ഹാരിസ് ബീരാൻ എത്തുമെന്ന് സൂചന
Thursday, June 6, 2024 10:33 PM IST
ന്യൂഡൽഹി : മുസ്ലീം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥിയായി സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ എത്തിയേക്കുമെന്ന് സൂചന. ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടേതാണ് തീരുമാനം.
യൂത്ത്ലീഗ് നേതാക്കളെയാകും ഇക്കുറി രാജ്യസഭാ സ്ഥാനാർഥിയായി പരിഗണിക്കുകയെന്ന് ലീഗ് നേതൃത്വം സൂചന നൽകിയിരുന്നു. ഡൽഹി കെഎംസിസി പ്രസിഡന്റാണ് ഹാരിസ് ബീരാൻ. സാദിഖലി തങ്ങൾ ഗൾഫ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുണ്ട്.
മുതിർന്ന നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം തുടങ്ങിയ നേതാക്കൾക്കടക്കം ഇക്കാര്യത്തിൽ വിയോജിപ്പിലാണെന്നും സൂചനയുണ്ട്.