തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു ബി​ജെ​പി​യ്ക്കു വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​തു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നു ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ണ്‍.

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ​ത്തി​ൽ പി​ണ​റാ​യി ബി​ജെ​പി​യെ​യ​ല്ല വി​മ​ർ​ശി​ച്ച​ത്. രാ​ഹു​ൽ ഗാ​ന്ധി​യേ​യും കോ​ണ്‍​ഗ്ര​സി​നെ​യു​മാ​ണ്. മോ​ദി​ക്കെ​തി​രെ ഒ​ന്നും കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി മി​ണ്ടി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല കേ​ര​ളം വി​ട്ടു മ​റ്റൊ​രു സം​സ്ഥാ​ന​ത്തും അ​ദ്ദേ​ഹം പ്ര​ചാ​ര​ണ​ത്തി​നു പോ​യ​തു​മി​ല്ല.

സി​പി​എ​മ്മി​ന്‍റെ വോ​ട്ടു ബാ​ങ്കി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യി. ഈ ​വോ​ട്ടു ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​ണു ല​ഭി​ച്ച​തെ​ന്നും ഷി​ബു ബേ​ബി ജോ​ണ്‍ പ​റ​ഞ്ഞു.