ന്യൂ​യോ​ർ​ക്ക്: ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ൽ ഇ​ന്ത്യ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​നെ ത​ക​ർ​ത്തു. എ​ട്ട് വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യം. സ്കോ​ർ: അ​യർ​ല​ൻ​ഡ് 96-10 (16), ഇ​ന്ത്യ 97-2 (12.2).

ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ക്കം മു​ത​ലേ ഇ​ന്ത്യ​ൻ പേ​സ​ർ​മാ​ർ​ക്കെ​തി​രേ റ​ണ്‍​സ് ക​ണ്ടെ​ത്താ​ൻ ഐ​റി​ഷ് ബാ​റ്റ​ർ​മാ​ർ ബു​ദ്ധി​മു​ട്ടി. നാ​ല് ബാ​റ്റ​ർ​മാ​ർ​ക്കു മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്.

14 പ​ന്തി​ൽ 26 റ​ണ്‍​സ് നേ​ടി​യ ഗാ​രെ​ത് ഡെ​ൻ​ലി​യാ​ണ് ഐ​റി​ഷ് ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. 13 പ​ന്തി​ൽ 14 റ​ണ്‍​സ് നേ​ടി​യ ജോ​ഷ് ലി​റ്റി​ലാ​ണ് ര​ണ്ടാ​മ​ത്തെ ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​റി​ന് ഉ​ട​മ. ലോ​ർ​ക്ക​ൻ ട​ക്ക​ർ 10 റ​ണ്‍​സും ക​ർ​ട്ടി​സ് കാം​ഫ​ർ 12 റ​ണ്‍​സും നേ​ടി.

നാ​ല് ഓ​വ​റി​ൽ 27 റ​ണ്‍​സ് വ​ഴ​ങ്ങി ഹാ​ർ​ദി​ക് പാ​ണ്ഡ്യ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​സ്പ്രീ​ത് ബും​റ മൂ​ന്ന് ഓ​വ​റി​ൽ ആ​റ് റ​ണ്‍​സി​ന് ര​ണ്ടും അ​ർ​ഷ്ദീ​പ്സിം​ഗ് നാ​ല് ഓ​വ​റി​ൽ 35ന് ​ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും സ്വ​ന്ത​മാ​ക്കി. മു​ഹ​മ്മ​ദ് സി​റാ​ജും അ​ക്സ​ർ പ​ട്ടേ​ലും ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്കാ​യി നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ അ​ർ​ധ സെ​ഞ്ചു​റി നേ​ടി. 37 പ​ന്തി​ൽ നാ​ല് ഫോ​റും മൂ​ന്ന് സി​ക്സും ഉ​ൾ​പ്പെ​ടെ 52 റ​ണ്‍​സെ​ടു​ത്ത രോ​ഹി​ത് റി​ട്ട​യേ​ർ​ഡ് ഔ​ട്ടാ​യി. ഋ​ഷ​ഭ് പ​ന്ത് പു​റ​ത്താ​കാ​തെ 26 പ​ന്തി​ൽ 36 റ​ണ്‍​സെ​ടു​ത്തു. വി​രാ​ട് കോ​ഹ്‌ലി (1), ​സൂ​ര്യ​കു​മാ​ർ യാ​ദ​വ് (2) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്.