എ​ല്ലാം ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ യോ​ഗ​ത്തി​ന് ശേ​ഷം; നി​തീ​ഷു​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ല​ന്ന് ശ​ര​ദ് പ​വാ​ര്‍
എ​ല്ലാം ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ യോ​ഗ​ത്തി​ന് ശേ​ഷം; നി​തീ​ഷു​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ല​ന്ന് ശ​ര​ദ് പ​വാ​ര്‍
Wednesday, June 5, 2024 3:17 PM IST
ന്യൂ​ഡ​ല്‍​ഹി:​ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന​തി​നി​ടെ ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന കാ​ര്യം നി​ഷേ​ധി​ച്ച് ശ​ര​ദ് പ​വാ​ര്‍. അ​ത്ത​രം റി​പ്പോ​ര്‍​ട്ടു​ക​ള്‍ തെ​റ്റാ​ണ്. ഇ​ന്ന് ന​ട​ക്കു​ന്ന ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് മാ​ത്ര​മേ നി​തീ​ഷ് കു​മാ​റു​മാ​യും ച​ന്ദ്ര​ബാ​ബു നാ​യി​ഡു​മാ​യും സം​സാ​രി​ക്കു​ക​യു​ള്ളു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ സ​ഖ്യം സ​ര്‍​ക്കാ​ര്‍ രൂ​പി​ക​ര​ണ​ത്തി​ന് ശ്ര​മി​ക്ക​ണോ അ​തോ പ്ര​തി​പ​ക്ഷ​ത്ത് ത​ന്നെ തു​ട​ര​ണ​മോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ക്കു​മെ​ന്നും എ​ന്‍​സി​പി( ശ​ര​ദ് പ​വാ​ര്‍) അ​ധ്യ​ക്ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​ത്ത​വ​ണ ശ​ര​ദ് പ​വാ​ര്‍ വി​ഭാ​ഗം എ​ന്‍​സി​പി ന​ട​ത്തി​യ​ത്.​ എ​ട്ട് സീ​റ്റു​ക​ളി​ലാ​ണ് വി​ജ​യി​ച്ച​ത്. ശ​ര​ദ് പ​വാ​റി​ന്‍റെ മ​ക​ള്‍ സു​പ്രി​യ സു​ലേ അ​ട​ക്കം വി​ജ​യി​ച്ചു. എ​ന്‍​സി​പി വി​ഭാ​ഗ​ങ്ങ​ള്‍ നേ​രി​ട്ട് ഏ​റ്റു​മു​ട്ടി​യ ബാ​രാ​മ​തി​യി​ല്‍ അ​ജി​ത് പ​വാ​റി​ന്‍റെ ഭാ​ര്യ സു​നേ​ത്ര​യെ ആ​ണ് അ​വ​ര്‍ തോ​ല്‍​പി​ച്ച​ത്.
Related News
<