പാ​ല​ക്കാ​ട്: ആ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ തോ​ല്‍​വി​ക്ക് പി​ന്നാ​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യാ ഹ​രി​ദാ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പാ​ല​ക്കാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​പ്പ​ന്‍. ര​മ്യ​യു​ടെ പ​രാ​ജ​യ​ത്തി​ല്‍ നേ​തൃ​ത്വ​ത്തി​ന് പ​ങ്കി​ല്ല. സ്ഥാ​നാ​ര്‍​ഥി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ പി​ഴ​വു​ക​ളാ​ണ് വെ​ല്ലു​വി​ളി​യാ​യ​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ അ​ട​ക്കം നി​ര്‍​ദേ​ശി​ച്ച കാ​ര്യ​ങ്ങ​ള്‍ ര​മ്യ വേ​ണ്ട​രീ​തി​യി​ല്‍ ശ്ര​ദ്ധി​ച്ചി​ല്ല. എ.​വി. ഗോ​പി​നാ​ഥ് ഫാ​ക്ട​ര്‍ ആ​ല​ത്തൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. നേരത്തെ, ത​ന്‍റെ നി​ല​പാ​ട് ര​മ്യ​യു​ടെ തോ​ല്‍​വി​ക്ക് ഒ​രു ഘ​ട​ക​മാ​യി എ​ന്ന് കോ​ണ്‍​ഗ്ര​സ് വി​മ​ത നേ​താ​വ് ഗോ​പി​നാ​ഥ് പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം, വി​വാ​ദ​ങ്ങ​ള്‍​ക്കി​ല്ലെ​ന്നാ​യി​രു​ന്നു തങ്കപ്പന്‍റെ ആ​രോ​പ​ണ​ത്തി​ല്‍ ര​മ്യയുടെ മ​റു​പ​ടി. ഡി​സി​സി പ്ര​സി​ഡ​ന്‍റിന്‍റെ പ​രാ​മ​ര്‍​ശം ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്ന് അ​റി​യി​ല്ല. എ​ല്ലാ നേ​താ​ക്ക​ളു​മാ​യും ന​ല്ല രീ​തി​യി​ല്‍ ത​ന്നെ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ചു പോ​കു​ന്ന​ത്. തോ​ല്‍​വി​യു​ടെ കാ​ര്യം പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്ക​ട്ടെ​യ​ന്നും ര​മ്യ പ​റ​ഞ്ഞു.