തിരുവനന്തപുരത്ത് ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
Wednesday, June 5, 2024 5:40 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയ ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റെ് എ. മധുവിനാണ് വെട്ടേറ്റത്.
തിരുവനന്തപുരം നേമം മണ്ഡലത്തില്‍പ്പെട്ട മേലാങ്കോടു നടന്ന ആക്രമത്തിലാണ് മധുവിന് വെട്ടേറ്റത്. മുഖത്തും ശരീരത്തും വെട്ടേറ്റതായാണ് വിവരം. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ശശി തരൂരിന്റെ വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു.
പ്രകടനമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന്റെ വസതിക്കുമുന്നില്‍ പ്രകോപനം ഉണ്ടാക്കിയിരുന്നു. അതു ചോദ്യം ചെയ്തപ്പോള്‍ ആക്രമിക്കുകയുമായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
അക്രമികള്‍ വീടിനു നേരേ കല്ലേറു നടത്തി. അക്രമം ഭയന്ന് പോലീസിനെ വിവരം അറിയിച്ചെങ്കിലും അവര്‍ വേണ്ട സമയത്ത് ഇടപെട്ടില്ലെന്നും പരാതിയുണ്ട്. വെട്ടേറ്റ പ്രവർത്തകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.