മഹാരാഷ്ട്രയിൽ നവനീത് റാണ പരാജയപ്പെട്ടു
Wednesday, June 5, 2024 1:19 AM IST
മുംബൈ: കിഴക്കൻ മഹാരാഷ്ട്രയിലെ അമരാവതി ലോക്സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയും ബിജെപി സ്ഥാനാർഥിയുമായ നവനീത് റാണ പരാജയപ്പെട്ടു.
കോൺഗ്രസിന്റെ ബൽവന്ത് വാങ്കഡെയോട് 19,731 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. നവനീത് റാണ 5,06,540 വോട്ടുകൾ നേടിയപ്പോൾ ബൽവന്ത് വാങ്കഡെ 5,26,271 വോട്ടുകൾ നേടി.