അമിത വേഗതയിലെത്തിയ കാർ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം
Tuesday, June 4, 2024 6:14 AM IST
ലക്നോ: ഉത്തർപ്രദേശിൽ അമിതവേഗതയിലെത്തിയ കാർ മോട്ടോർ സൈക്കിളിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. 55കാരനായ രാംസേവക് നിഷാദും അനന്തരവൻ രാകേഷ് നിഷാദ് (38) എന്നിവരാണ് മരിച്ചത്.
ഫത്തേപൂർ ജില്ലയിലെ മാൽവാൻ മേഖലയിലെ ചിറ്റോറ വളവിന് സമീപമാണ് അപകടം നടന്നത്. കാൺപൂരിൽ നിന്നും അമിത വേഗതയിൽ വന്ന കാർ മോട്ടോർ സൈക്കിളിൽ ഇടിച്ച ശേഷം കുഴിയിലേയ്ക്ക് വീഴുകയായിരുന്നു.
രണ്ടുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട കാർ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.