പെട്ടിക്കടയിൽനിന്ന് 2000 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു
Monday, June 3, 2024 6:02 AM IST
തിരുവല്ല: പെട്ടിക്കടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിതരണംചെയ്ത രണ്ടു പേർ പിടിയിൽ. തിരുവല്ല വള്ളംകുളം സ്വദേശി സോമൻ (70), സോമേഷ് (35) എന്നിവരാണ് അറസ്റ്റിലായത്.
വള്ളംകുളത്തെ ഇവരുടെ പെട്ടിക്കടയിലായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റിരുന്നത്. 2000 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ ഇവരുടെ കടയിൽനിന്ന് കണ്ടെടുത്തു.
ഇവർ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിതരണംചെയ്തിരുന്നതായാണ് വിവരം. വർഷങ്ങളായി ഇവർ ലഹരി വസ്തുക്കൾ വിറ്റ് വരുന്നതായി പോലീസ് പറയുന്നു.