മംഗലംഡാം കടപ്പാറയിൽ കുടുങ്ങിയ ആറ് യുവാക്കളെ രക്ഷപ്പെടുത്തി
Sunday, June 2, 2024 10:16 PM IST
പാലക്കാട് : മലവെള്ളപാച്ചിലിനെ തുടർന്ന് മംഗലംഡാം കടപ്പാറയിൽ കുടുങ്ങിയ ആറ് യുവാക്കളെ രക്ഷപ്പെടുത്തി. കടപ്പാറ ആലിങ്കൽ വെള്ളചാട്ടം കാണാനെത്തിയ യുവാക്കളാണ് കുടുങ്ങിയത്.
വൈകുന്നേരം പെയ്ത കനത്ത മഴയിൽ പോത്തൻതോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് യുവാക്കൾ കുടുങ്ങുകയായിരുന്നു. സ്ഥലത്ത് എത്തിയ വടക്കഞ്ചേരി അഗ്നിരക്ഷാസേനയും പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രാത്രി എട്ടരയോടെയാണ് യുവാക്കളെ പുറത്ത് എത്തിക്കുകയായിരുന്നു.
തോട് കരകവിഞ്ഞതിനെ തുടർന്ന് സമീപത്തെ വീടുകളിലും കടകളിലും വെള്ളംകയറിയെന്ന് നാട്ടുകാർ പറഞ്ഞു.