ഇസ്രയേൽ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി മാലദ്വീപ്
Sunday, June 2, 2024 9:30 PM IST
മാലെ: ഇസ്രയേൽ - ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മാലദ്വീപ് ഇസ്രയേൽ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി. മന്ത്രിസഭയുടെ ശിപാർശ പ്രകാരമാണ് തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു.
ഇസ്രയേൽ പൗരന്മാർ മാലദ്വീപിൽ പ്രവേശിക്കുന്നത് തടയുന്നതിന് വേണ്ടി നിയമഭേദഗതികൾ വരുത്തും. പാലസ്തീന് ആവശ്യമായ സഹായങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രത്യേക നയതന്ത്രപ്രതിനിധിയെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ഇസ്രയേലിന്റെ പാസ്പോർട്ട് രാജ്യത്ത് നിരോധിക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിൽ പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു സ്വീകരിച്ചതായി ആഭ്യന്തര സുരക്ഷ, സാങ്കേതിക മന്ത്രി അലി ഇഹ്സൻ പറഞ്ഞു.