സിക്കിം ക്രാന്തികാരി മോര്‍ച്ച സിക്കിം ഭരിക്കും, പ്രതിപക്ഷത്തിന് ഒരു സീറ്റ് മാത്രം
Sunday, June 2, 2024 7:42 PM IST
ഗാംഗ്ടോക്ക്: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സിക്കിമിൽ അധികാരം നിലനിർത്തി സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്കെഎം).
അന്തിമ ഫലം വന്നപ്പോൾ 32 അംഗ നിയമസഭയിൽ 31 സീറ്റുകളും നേടിയാണ് സിക്കിം ക്രാന്തികാരി മോർച്ച അധികാരം നിലനിർത്തിയത്. പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത്.