ക​ണ്ണൂ​ര്‍: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ജ്യ​ത്ത് ഇ​ന്ത്യ മു​ന്ന​ണി നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. എ​ക്സി​റ്റ് പോ​ളു​ക​ൾ തെ​റ്റി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ല. നാ​ളെ ബി​ജെ​പി വ​രി​ല്ല എ​ന്നൊ​ന്നും പ​റ​യു​ന്നി​ല്ല. പ​ക്ഷേ ഇ​ത്ത​വ​ണ അ​വ​ർ​ക്ക് കേ​ര​ള​ത്തി​ല്‍ സീ​റ്റ് ഉ​ണ്ടാ​വി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ്ര​തി​ക​രി​ച്ചു.

ഇ​ന്ത്യ മു​ന്ന​ണി ആ​ത്മാ​വ് വ​രു​ന്ന​തേ ഉ​ള്ളൂ. എ​ത്ര കി​ട്ടി​യാ​ലും നേ​ട്ട​മാ​ണ്. ഇ​ത്ര​യും മേ​ൽ​ക്കൈ ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി​യി​ട്ടി​ല്ലെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു.