രണ്ട് ദിവസത്തേക്ക് കേരളത്തില്‍ ബിജെപിക്ക് എംപിമാരുണ്ടാകും: മന്ത്രി റിയാസ്
Sunday, June 2, 2024 12:18 PM IST
കണ്ണൂര്‍: എക്സിറ്റ് പോള്‍ ഫലങ്ങളെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. വോട്ടെണ്ണുന്നതുവരെ രണ്ട് ദിവസത്തേക്ക് കേരളത്തില്‍ ബിജെപിക്ക് എംപിമാരുണ്ടാകുമെന്ന് മന്ത്രി പരിഹസിച്ചു.
എല്‍ഡിഎഫിനൊപ്പം ബിജെപിക്ക് വോട്ടുവിഹിതമുണ്ടാകുമെന്ന പ്രവചനം ചിരിയ്ക്കാനുള്ള വക നല്‍കുന്നതാണ്. താനും എം.എം.മണിയും അടക്കമുള്ളവര്‍ പരാജയപ്പെടുമെന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് തങ്ങള്‍ ജയിച്ചത്.
പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള മികച്ച ഭരണമാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. അത് ജനങ്ങള്‍ക്കറിയാം. കേരളത്തിലെ മഹാഭൂരിപക്ഷം സീറ്റുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.