രാജ്യസഭ സീറ്റ് കേരളാ കോൺഗ്രസ്-എമ്മിന് ലഭിക്കുമെന്ന് പ്രതീക്ഷ: ഡോ. എൻ. ജയരാജ്
Saturday, June 1, 2024 9:17 PM IST
കോട്ടയം: ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് കേരളാ കോൺഗ്രസ്-എമ്മിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. ഇടത് മുന്നണിയിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വഭാവികമായും രാജ്യസഭ സീറ്റ് കേരളാ കോൺഗ്രസിന് ലഭിക്കുമെന്നാണ് വിശ്വാസം. മുന്നണിയിൽ സീറ്റ് ചർച്ചയുണ്ടാകുമ്പോൾ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.