ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; പരിശോധന തുടരുന്നു
Saturday, June 1, 2024 12:04 PM IST
മുംബൈ: ചെന്നൈ-മുംബൈ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഇതോടെ മുംബൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ ശേഷം വിമാനം ടെര്‍മിനല്‍ ഏരിയയില്‍നിന്ന് മാറ്റിയിട്ട് പരിശോധന നടത്തുകയാണ്.
172 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അറിയിച്ചു. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ച ശേഷമാണ് വിമാനം ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റിയിട്ടത്.
ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടാകുന്നത്. എന്നാല്‍ എവിടെനിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന കാര്യം വ്യക്തമല്ല.