വാണിജ്യ സിലിണ്ടറിന് വില കുറച്ചു
Saturday, June 1, 2024 7:36 AM IST
കൊച്ചി: പാചകവാതക വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾക്കാണ് വില കുറച്ചത്.
കൊച്ചിയിൽ ഒരു സിലിണ്ടറിന് 70 രൂപ 50 പൈസയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിലെ വില 1685 രൂപ 50 പൈസയായി കുറഞ്ഞു.
മറ്റു ജില്ലകളിലും ഈ കുറവിന് ആനുപാതികമായി വില കുറയും. രാജ്യാന്തര വിപണിയിലെ എണ്ണയുടെ വിലയടക്കം പരിഗണിച്ചുകൊണ്ടാണ് കമ്പനികൾ വില കുറച്ചിരിക്കുന്നത്. എന്നാൽ ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.