കണ്ണൂർ സർവകലാശാലയ്ക്ക് പുതിയ വിസി
Friday, May 31, 2024 7:37 PM IST
തിരുവനനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ചുമതല കൊച്ചി യൂണിവേഴ്സിറ്റിയിലെ (കുസാറ്റ്) മെക്കാനിക്കൽ വിഭാഗം മേധാവി കെ.കെ. സാജുവിനു നൽകി ഗവർണർ ഉത്തരവിട്ടു. നിലവിൽ കണ്ണൂർ വിസിയുടെ ചുമതല വഹിച്ചിരുന്ന ബിജോയ് നന്ദൻ വിരമിച്ച സാഹചര്യത്തിലാണ് ഗവർണറുടെ തീരുമാനം.
ബിജോയ് നന്ദന്റെ കാലാവധി നീട്ടി നൽകുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും കാലാവധി നീട്ടി നൽകാൻ സാധ്യതയില്ലെന്ന സൂചനയാണ് രാജ്ഭവൻ നൽകിയിരുന്നത്. തുടർന്നാണ് പുതിയ പേരിലേക്കു ചാൻസലർ കടന്നത്.
നിലവിൽ ശ്രീനാരായണ ഓപ്പണ്‍ സർവകലാശാല വൈസ് ചാൻസലർ ഡോ. ജഗതിരാജിനു മാത്രമാണ് വിരമിച്ചിട്ടും കാലാവധി നീട്ടി നൽകത്. ഇതേ മാതൃകയിൽ ബിജോയ് നന്ദനും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.