ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ
Friday, May 31, 2024 7:51 AM IST
കൊല്ലം: എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. ഇരവിപുരത്തുനിന്നാണ് ഇവരെ പിടികൂടിയത്. കുരുനാഗപ്പള്ളി പടനേര്‍ത്ത് സജിന്‍ മന്‍സിലില്‍ ഷിബിന്‍ (30), രാമന്‍കുളങ്ങര കന്നിമേല്‍ച്ചേരി പണ്ടിച്ചഴികത്ത് മുബാറക് (29), അയത്തില്‍ പുളിയത്ത്മുക്കില്‍ വിദ്യാഹൗസില്‍ വിഷ്ണു (27) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
രാത്രി സമയം വടക്കേവിള തെക്കേക്കാവ് ക്ഷേത്രത്തിന് സമീപമുള്ള പുരയിടത്തില്‍ സംശയാസ്പദമായി യുവാക്കളെ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ പക്കൽനിന്ന് ലഹരി വസ്തുക്കൾ കണ്ടെത്തിയത്.
1.69 ഗ്രാം എംഡിഎംഎയും ആറ് ഗ്രാം കഞ്ചാവും പ്രതികളില്‍ നിന്നും പിടിച്ചെടുത്തു. ഇവ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നതാണ് എന്ന് പോലീസ് പറഞ്ഞു.