കൊ​ച്ചി: ആ​ലു​വ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ നി​ന്നും ചാ​ടി​യി​റ​ങ്ങി​യ ആ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ആ​സാം സ്വ​ദേ​ശി അ​ഫ്സ​ൽ(34)​നാ​ണ് പ​രി​ക്കേ​റ്റ​ത്.

സ്റ്റോ​പ്പി​ല്ലാ​ത്ത ആ​ലു​വ സ്റ്റേ​ഷ​നി​ൽ കൊ​ച്ചു​വേ​ളി - ഹു​ബ്ലി ട്രെ​യി​ൻ വേ​ഗ​ത കു​റ​ച്ച​പ്പോ​ഴാ​ണ് അ​ഫ്‌​സ​ൽ ചാ​ടി​യി​റ​ങ്ങി​യ​ത്. പി​ന്നാ​ലെ അ​ടി​തെ​റ്റി ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. ആ​ദ്യം ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച അ​ഫ്‌​സ​ലി​നെ വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി.