വാഹനത്തിനു ഡ്യൂപ്ലിക്കേറ്റ് ആർസി എടുക്കാൻ പോലീസ് റിപ്പോട്ട് ആവശ്യമില്ല
Thursday, May 30, 2024 10:11 PM IST
തിരുവനന്തപുരം: വാഹനത്തിനു ഡ്യൂപ്ലിക്കേറ്റ് ആർസി എടുക്കാൻ പോലീസ് റിപ്പോട്ട് ആവശ്യമില്ല. വാഹനം രജിസ്റ്റർ ചെയ്ത ആർടി ഓഫീസിൽ അപേക്ഷിച്ചാൽ മതി. കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് ഗതാഗത വകുപ്പ് പുതിയ ഉത്തരവിറക്കിയത്.
നിലവില്‍ ആര്‍സിയുടെ ഡ്യൂപ്ലിക്കേറ്റിനു പോലീസ് സ്റ്റേഷനില്‍നിന്നുള്ള ലോസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു. ആര്‍സി കാണാതായെന്നും വീണ്ടെടുക്കുക സാധ്യമല്ലെന്നുമാണ് പോലീസ് സാക്ഷ്യപ്പെടുത്തി നൽകേണ്ടിയിരുന്നത്. ഈ നടപടിക്രമമാണ് ഒഴിവാക്കിയത്.
പത്രപരസ്യം നല്‍കിയതിന്റെ പകര്‍പ്പ് ഹാജരാക്കി ആര്‍സി പകര്‍പ്പിനു അപേക്ഷിക്കാം. വാഹന രജിസ്ട്രേഷന് രേഖകള്‍ ഓണ്‍ലൈനില്‍ ലഭ്യമായതിനാല്‍ അസ്സല് പകര്‍പ്പുകളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പകര്‍പ്പ് എടുക്കാനുള്ള നടപടിക്രമം ലഘൂകരിച്ചത്.