വിവാഹ വാഗ്ദാനം നൽകി പീഡനം; ബസ് ഡ്രൈവർ അറസ്റ്റിൽ
Thursday, May 30, 2024 8:06 PM IST
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി 29 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിക്കൂർ സ്വദേശിനിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെയാണ് ഇയാൾ സ്നേഹം നടിച്ച് പീഡിപ്പിച്ചത്.
2023 മേയ് മുതൽ 2024 മേയ് 30 വരെ കണ്ണൂരിലെ വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ഒന്നേമുക്കാൽ പവന്റെ ബ്രേസ്ലറ്റും 55,000 രൂപയും തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
യുവതിയുടെ പരാതിയിൽ കേസെടുത്ത് കണ്ണൂർ ടൗൺ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.