കോഴിക്കോട്ട് മത്സ്യതൊഴിലാളികള്‍ അടക്കമുള്ളവർക്ക് ഇടിമിന്നലേറ്റു; എട്ട് പേർ ആശുപത്രിയിൽ
Thursday, May 30, 2024 3:02 PM IST
കോഴിക്കോട്: സൗത്ത് കടപ്പുറത്ത് മത്സ്യതൊഴിലാളികള്‍ അടക്കം എട്ട് പേര്‍ക്ക് ഇടിമിന്നലേറ്റു. വള്ളം കരയിലേക്ക് അടുപ്പിക്കുന്നതിനിടയിലായിരുന്നു ഏഴ് മത്സ്യതൊഴിലാളികള്‍ക്ക് മിന്നലേറ്റത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ഒരാള്‍ക്കും മിന്നലേറ്റു.
ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അഷ്റഫ് എന്നയാള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ഉച്ചയ്ക്ക് 12: 30 ഓടെയാണ് പൊടുന്നനെ ഇടിമിന്നല്‍ ഉണ്ടായത്. മുഹമ്മദ് അനില്‍(17) മനാഫ്, സുബൈര്‍, സലാം, അബ്ദുല്‍ ലത്തീഫ്, ജംഷീര്‍ എന്നിവരും പുതിയങ്ങാടി സ്വദേശി ഷെരീഫുമാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഇരുചക്രവാഹനത്തില്‍ സഞ്ചിരിച്ചിരുന്ന ഷെരീഫ് മിന്നലേറ്റ് തെറിച്ചുവീഴുകയായിരുന്നു.