തൃശൂരിലെ പ്രോട്ടീന്‍ മാളില്‍ റെയ്ഡ്; ലൈസന്‍സില്ലാതെ വില്പനയ്ക്ക് വച്ച മരുന്നുകള്‍ പിടിച്ചെടുത്തു
Thursday, May 30, 2024 2:36 PM IST
തൃശൂര്‍: തൃശൂരിലെ പ്രോട്ടീന്‍ മാളില്‍ ഡ്രഗ് കണ്ട്രോള് ഡിപ്പാര്‍ട്ടുമെന്റും പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ ലൈസന്‍സില്ലാതെ വില്പനയ്ക്കുവച്ച മരുന്നുകള്‍ പിടിച്ചെടുത്തു. ബിപി കൂട്ടുന്നതിന് ഉപയോഗിക്കുന്ന ടെര്‍മിവ് എ എന്ന ഇന്ജക്ഷന് അടക്കമാണ് പിടിച്ചെടുത്തത്.
ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനെന്ന് പറഞ്ഞാണ് ജിമ്മുകളിലേക്ക് അടക്കം ഇത്തരം മരുന്നുകള്‍ അനധികൃതമായി വില്പന നടത്തിയിരുന്നത്. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം ഉപയോഗിക്കേണ്ട ഗുരുതര പാര്‍ശ്വഫലങ്ങളുള്ള പല മരുന്നുകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ ഈ സ്ഥാപനം പാഴ്സല്‍ വഴി കഞ്ചാവ് കടത്തിയത് പിടികൂടിയിരുന്നു.