ജാതീയമായി അധിക്ഷേപിച്ച കേസ്: സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Thursday, May 30, 2024 9:28 AM IST
കൊച്ചി: നര്ത്തകന് ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യഴാഴ്ച പരിഗണിക്കും. ജസ്റ്റീസ് കെ.ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന് ഇന്ന് മറുപടി സത്യവാംഗ്മൂലം നല്‍കും.
കേസില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നെടുമങ്ങാട് അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് സത്യഭാമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സത്യഭാമയുടെ അറസ്റ്റിന് ഇന്നുവരെ ഹൈക്കോടതിയുടെ വിലക്കുണ്ട്.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സത്യഭാമ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരേ പേര് പറയാതെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ് നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നായിരുന്നു ആക്ഷേപം.
പിന്നാലെ ആരോപണങ്ങള്‍ക്കെതിരേ ആര്‍എല്‍വി രാമകൃഷ്ണന് രംഗത്തെത്തുകയായിരുന്നു.