ഡൽഹിയിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി
Thursday, May 30, 2024 12:19 AM IST
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രാജോക്രി സ്വദേശിനിയായ പൂജ(22) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.38 ന് വസന്ത് കുഞ്ച് സൗത്ത് പോലീസ് സ്റ്റേഷനിൽ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പിസിആർ കോൾ ലഭിച്ചതിനെ തുടർന്ന് ഒരു സംഘം സ്ഥലത്തെത്തിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത് വെസ്റ്റ്) രോഹിത് മീണ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ പൂജയും ഭർത്താവ് അഭിഷേകും ഒരു മാസം മുൻപാണ് വിവാഹിതരായതെന്ന് പോലീസ് കണ്ടെത്തി. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ പൂജയ്ക്ക് ഒരു മകനുണ്ട്. അഭിഷേകിന് മക്കൾ ഇല്ല.
ഫോറൻസിക് സയൻസ് ലബോറട്ടറി സംഘവും ക്രൈം സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.