മസാല ബോണ്ട്: തോമസ് ഐസക്കും കിഫ്ബിയും നല്കിയ ഹര്‍ജികള്‍ മാറ്റി
Wednesday, May 29, 2024 11:09 PM IST
കൊച്ചി: കിഫ്ബി മസാല ബോണ്ട് പുറപ്പെടുവിച്ചതില്‍ വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനം നടന്നോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്കിയ സമന്‍സ് ചോദ്യം ചെയ്ത് മുന്‍ മന്ത്രി തോമസ് ഐസക്കും കിഫ്ബിയും നല്കിയ ഹർജികള്‍ ഹൈക്കോടതി മാറ്റി.
ജൂണ്‍ 19ലേക്കാണ് ഹർജി പരിഗണിക്കാന്‍ മാറ്റിയത്. കേസില്‍ ഹാജരാകുന്ന അഭിഭാഷകരുടെ സൗകര്യം പരിഗണിച്ച് കേസ് മാറ്റണമെന്ന ആവശ്യം ജസ്റ്റീസ് ടി.ആര്. രവി അനുവദിക്കുകയായിരുന്നു.