എക്സാലോജിക്കിന്റെ വിദേശ അക്കൗണ്ടിലേക്ക് കോടികൾ എത്തി; കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഷോൺ ജോർജ്
Wednesday, May 29, 2024 6:52 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരേ ഹൈക്കോടതിയിൽ ഉപഹർജി. ഷോൺ ജോർജാണ് ഹർജിക്കാരൻ.
വീണയുടെ കമ്പനിക്ക് വിദേശത്തും അക്കൗണ്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഈ അക്കൗണ്ടിലേക്ക് കോടികൾ എത്തിയിട്ടുണ്ട്.
എസ്എൻസി ലാവ്ലിൻ, പിഡബ്ലിയുസി എടക്കമുള്ള കമ്പനികൾ ഈ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്.
ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ 11.30 ന് വാർത്താ സമ്മേളനത്തിൽ പുറത്തുവിടുമെന്നും ഷോൺ അറിയിച്ചു. നിലവിൽ സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കണമന്ന ഹർജി കോടതിയുടെ പരിഗണനയിലുണ്ട്.