സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡന കേസ്; പരാതിക്കാരി യുവനടി
Tuesday, May 28, 2024 6:34 PM IST
കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡന കേസ്. യുവ നടിയുടെ പരാതിയിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ പീഡിപ്പിച്ചെന്ന് നടി പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നെടുമ്പാശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. അതേസമയം, കേസിന് പിന്നിൽ വ്യക്തിവിരോധം ആണെന്ന് ഒമർ ലുലു പ്രതികരിച്ചു.
നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ്
പീഡന പരാതിക്ക് കാരണമെന്നും ഒമർ ലുലു പറഞ്ഞു.