യുവാവ് കിണറ്റില്‍ വീണ് മരിച്ചു; അപകടം കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ
Tuesday, May 28, 2024 3:35 PM IST
കാസര്‍ഗോഡ്: കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചു. ആദൂര്‍ നെട്ടണികെ പടൈമൂലയിലെ സുന്ദരയുടെ മകന് പി. സതീശന് (37) ആണ് മരിച്ചത്. അയല്‍വാസിയായ രവി നായിക്കിന്റെ പറമ്പിലെ കിണറ്റില്‍ വീണ കോഴിയെ പുറത്തെടുക്കുന്നതിനിടെയാണ് അപകടം.
കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. കിണറ്റില്‍ വീണ കോഴിയെ സതീശന് രക്ഷിച്ച് കരയ്ക്കെത്തിച്ചു. എന്നാല്‍ ഇയാള്‍ തിരിച്ചുകയറുന്നതിനിടെ കയര്‍പ്പൊട്ടി അപകടത്തില്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.