പഞ്ചാബ് മന്ത്രി ബൽക്കർ സിംഗിനെതിരെ ലൈഗീകാതിക്രമ ആരോപണം
Tuesday, May 28, 2024 5:50 AM IST
ഛണ്ഡീഗഡ്: പഞ്ചാബ് മന്ത്രിക്കെതിരെ ലൈഗീകാതിക്രമ ആരോപണം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ബൽക്കർ സിംഗിനെതിരെയാണ് ആരോപണം.
ജോലിക്കായി സമീപിച്ച 21 കാരിയെ വീഡിയോ കോളിലൂടെ അശ്ലീല ചേഷ്ടകള്‍ കാണിച്ചു എന്നാണ് ആരോപണം. ബൽക്കർ സിംഗിനെതിരെ നടപടിയെടുക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനോടും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനോടും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി യുവനേതാവ് തജീന്ദർ ബാഗ എക്സിൽ ബൽക്കർ സിംഗിന്റേതെന്ന് ആരോപിച്ചുള്ള വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം ആളിക്കത്തിയത്.