തി​രു​വ​ന​ന്ത​പു​രം:​ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ​തി​രാ​യ ബാ​ര്‍ കോ​ഴ ആ​രോ​പ​ണ​ത്തി​ല്‍ പ്രതിഷേധിച്ച് എ​ക്‌​സൈ​സ് മ​ന്ത്രി എം.​ബി.​രാ​ജേ​ഷി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ​ പ്ര​ക​ട​ന​വു​മാ​യി യൂ​ത്ത് കേ​ണ്‍​ഗ്ര​സ്. നോ​ട്ടെ​ണ്ണ​ല്‍ മെ​ഷീ​നു​ക​ളു​മാ​യി എ​ത്തി​യാ​യി​രു​ന്നു പ്രവർത്തകരുടെ പ്ര​തി​ഷേ​ധം.

മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ​ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

മാ​ര്‍​ച്ച് പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്നു. നോ​ട്ടെ​ണ്ണ​ല്‍ മെ​ഷീ​ന്‍റെ ചി​ത്ര​ങ്ങ​ളു​ള്ള പ്ല​ക്കാ​ര്‍​ഡു​ക​ളും പ്ര​വ​ര്‍​ത്ത​ക​ര്‍ കൈ​യി​ലേ​ന്തി​യി​രുന്നു.