യുപിയിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം;12 രോഗികളെ പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
Monday, May 27, 2024 8:35 AM IST
ലക്നോ: ഉത്തര്‍പ്രദേശിലെ ബാഗ്പഥിലുള്ള ആശുപത്രിയില്‍ വന്‍ തീപിടിത്തം. ബറൗത്ത് നഗരത്തിലെ ആസ്ത ആശുപത്രിയിലാണ് ഇന്ന് പുലര്‍ച്ചെ തീ പടര്‍ന്നത്. ഇവിടെയുണ്ടായിരുന്ന 12 രോഗികളെ പുറത്തെത്തിച്ചു.
രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നാണ് വിവരം. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.