മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം: ഗൃ​ഹ​നാ​ഥ​നെ അ​ടി​ച്ചു​കൊ​ന്ന ‌അ​യ​ൽ​വാ​സി​ക​ൾ ക​സ്റ്റ​ഡി​യി​ൽ
മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം: ഗൃ​ഹ​നാ​ഥ​നെ അ​ടി​ച്ചു​കൊ​ന്ന ‌അ​യ​ൽ​വാ​സി​ക​ൾ ക​സ്റ്റ​ഡി​യി​ൽ
Monday, May 27, 2024 7:25 AM IST
ക​ണ്ണൂ​ർ: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​നെ ക​ല്ലും ഹെ​ൽ​മ​റ്റും ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ ക​സ്റ്റ​ഡി​യി​ൽ.

ക​ക്കാ​ട് ന​ന്പ്യാ​ർ​മൊ​ട്ട​യി​ലെ അ​ജ​യ​കു​മാ​ർ (63) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ന​മ്പ്യാ​ർ​മൊ​ട്ട​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ ടി. ​ദേ​വ​ദാ​സ​ൻ, മ​ക്ക​ളാ​യ സ​ഞ്ജ​യ് ദാ​സ്, സൂ​ര്യ​ദാ​സ് എ​ന്നി​വ​രെ​യും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ഒ​രു യു​വാ​വി​നെ​യും ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ദേ​വ​ദാ​സി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു സ്ഥി​ര​മാ​യി മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ത് അ​ജ​യ​കു​മാ​ർ ചോ​ദ്യം ചെ​യ്യു​മാ​യി​രു​ന്നു. ഞാ‌​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഇ​തു​സം​ബ​ന്ധി​ച്ച് ത​ർ​ക്കം ന​ട​ന്നു.

തു​ട​ർ​ന്ന് രാ​ത്രി ദേ​വ​ദാ​സ് ആ​ളു​ക​ളെ കൂ​ട്ടി വ​ന്ന് ക​ല്ല്, ഹെ​ൽ​മെ​റ്റ്, ഫൈ​ബ​ർ ക​സേ​ര എ​ന്നി​വ കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ത​ട​യാ​നെ​ത്തി​യ അ​ജ​യ​കു​മാ​റി​ന്‍റെ സു​ഹൃ​ത്ത് വി.​കെ. പ്ര​വീ​ണി​നും (50) പ​രി​ക്കേ​റ്റു. പ്ര​വീ​ണി​ന്‍റെ പ​രാ​തി​യി​ലാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.


കാ​റ്റ​റിം​ഗ് ജോ​ലി​ക്ക് പോ​യ സ​മ​യ​ത്ത് പ​രി​ച​യ​പ്പെ​ട്ട ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യേ​യും പ്ര​തി​ക​ൾ സ​ഹാ​യ​ത്തി​നു കൂ​ട്ടി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​വും പ​തി​വു​പോ​ലെ അ​ജ​യ​കു​മാ​ർ വ​ന്ന സ​മ​യ​ത്ത് പ്ര​തി​ക​ൾ മ​ലി​ന ജ​ലം​ഒ​ഴു​ക്കു​ക​യും അ​ജ​യ​കു​മാ​ർ ഇ​ത് ചോ​ദ്യം ചെ​യ്തു.

തു​ട​ർ​ന്ന് രാ​ത്രി അ​ജ​യ​കു​മാ​ർ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സ​മീ​പ​ത്തെ ക​ട​യി​ൽ ഇ​രി​ക്കു​മ്പോ​ൾ ദേ​വ​ദാ​സ് മ​ക്ക​ളെ​യും കൂ​ട്ടി അ​വി​ടെ​യെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ജ​യ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം പ​രി​യാ​രം ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

ഇ​ല​ക്‌​ട്രീ​ഷ്യ​നാ​ണ് മ​രി​ച്ച അ​ജ​യ​കു​മാ​ർ. ഭാ​ര്യ: സാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ഗി​ണി, ര​ജി​നി, റോ​ജ, ഷീ​ന.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<