"സര്‍പ്രൈസിന് തയാറായിക്കോളൂ': ഇസ്രയേലിന് മുന്നറിയിപ്പുമായി ഹിസ്ബുള്ള
Sunday, May 26, 2024 2:49 PM IST
ടെഹ്റാന്: ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിനെതിരേ വെല്ലുവിളിയുമായി ഹിസ്ബുള്ള. ഹിസ്ബുള്ളയുടെ സര്‍പ്രൈസിനായി തയാറായിരിക്കാൻ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറൽ ഹസന് നസ്റുള്ള ടെലിവിഷന്‍ സന്ദേശത്തില്‍ അറിയിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ ഏഴ് മുതല്‍ ഗാസയില്‍ സൈനിക നടപടി തുടർന്നിട്ടും ഇസ്രയേലിന് ഒരു ലക്ഷ്യവും നേടാനായിട്ടില്ലെന്നും ഇക്കാര്യം അവരുടെ ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവന്‍ തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും നസ്റുള്ള പറഞ്ഞു.
പലസ്തീനെ പല യൂറോപ്യന്‍ രാജ്യങ്ങളും അംഗീകരിച്ചു കഴിഞ്ഞത് ഇസ്രയേലിനുണ്ടായ വലിയ തിരിച്ചടിയാണ്. അന്താരാഷ്ട്ര പ്രശ്ന പരിഹാരത്തില്‍ ഇസ്രയേലിന് താത്പര്യമില്ല. റാഫയിൽ ആക്രമണം നിർത്തണമെന്ന് ഐസിസി പറഞ്ഞിട്ടും ഇസ്രയേൽ അനുസരിച്ചിട്ടില്ല. എന്നാൽ ഞങ്ങളുടെ പ്രതിരോധത്തിൽ നിങ്ങൾ സർപ്രൈസുകൾ പ്രതീക്ഷിച്ചിരിക്കണമെന്നും നസ്റുള്ള കൂട്ടിച്ചേർത്തു.