മ​ന്ത്രി​മാ​ര്‍ പ​റ​ഞ്ഞ​ത് പ​ച്ച​ക്ക​ള്ളം, മ​ദ്യ​ന​യത്തിൽ ചർച്ച നടത്താൻ ടൂ​റി​സം വ​കു​പ്പ് യോ​ഗം വി​ളി​ച്ചു: സ​തീ​ശ​ന്‍
മ​ന്ത്രി​മാ​ര്‍ പ​റ​ഞ്ഞ​ത് പ​ച്ച​ക്ക​ള്ളം, മ​ദ്യ​ന​യത്തിൽ ചർച്ച നടത്താൻ ടൂ​റി​സം വ​കു​പ്പ് യോ​ഗം വി​ളി​ച്ചു: സ​തീ​ശ​ന്‍
Sunday, May 26, 2024 12:03 PM IST
കൊ​ച്ചി: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ​തി​രാ​യ ബാ​ര്‍ കോ​ഴ ആ​രോ​പ​ണ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. മ​ദ്യ​ന​യ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ന്നി​ല്ലെ​ന്ന മ​ന്ത്രി​മാ​രു​ടെ പ്ര​സ്താ​വ​ന പ​ച്ച​ക്ക​ള്ള​മെ​ന്ന് സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

മ​ദ്യ​ന​യത്തിൽ ചർച്ച നടത്താൻ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ടൂ​റി​സം വ​കു​പ്പ് ഓ​ണ്‍​ലൈ​നാ​യി വി​ളി​ച്ച യോ​ഗ​ത്തി​ല്‍ ബാ​റു​ട​മ​ക​ള്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ന്‍റെ തെ​ളി​വ് ത​ന്‍റെ കൈ​വ​ശം ഉ​ണ്ടെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

അ​ന്ന​ത്തെ യോ​ഗ​ത്തി​ല്‍ ഡ്രൈ​ഡേ മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ചും ബാ​റി​ന്‍റെ സ​മ​യ​പ​രി​ധി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ച​ര്‍​ച്ച ന​ട​ന്നി​ട്ടു​ണ്ട്. ഇ​തി​ന് തു​ട​ര്‍​ച്ച​യാ​യാ​ണ് പ​ണ​പ്പി​രി​വി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​തെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു. ഇത് അടക്കം മദ്യനയം ചർച്ച ചെയ്യാൻ മൂന്ന് യോഗങ്ങൾ നടന്നെന്ന് സതീശൻ കൂട്ടിച്ചേർത്തു.

സ​ര്‍​ക്കാ​രി​നോ​ട് ആ​റ് ചോ​ദ്യ​ങ്ങ​ളും സ​തീ​ശ​ന്‍ ചോ​ദി​ച്ചു. മ​ദ്യ​ന​യം രൂ​പീ​ക​രി​ക്കു​ന്ന​തി​ല്‍ ടൂ​റി​സം വ​കു​പ്പ് എ​ക്‌​സൈ​സ് വ​കു​പ്പി​നെ മ​റി​ക​ട​ന്ന് ഇ​ട​പെ​ട്ട​ത് എ​ന്തി​നാ​ണ്? ടൂ​റി​സം വ​കു​പ്പ് അ​നാ​വ​ശ്യ​മാ​യ തി​ടു​ക്കം കാ​ണി​ച്ച​ത് എ​ന്തി​നാ​ണ്? ഒ​രു ച​ര്‍​ച്ച​യും ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി​മാ​ര്‍ ക​ള്ളം പ​റ​ഞ്ഞ​ത് എ​ന്തി​ന്? എ​ക്‌​സൈ​സ് മ​ന്ത്രി ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത് അ​ഴി​മ​തി മ​റ​ച്ചു​പി​ടി​ക്കാ​നാ​ണോ? കെ.​എം മാ​ണി​ക്കെ​തി​രേ ആ​രോ​പ​ണം വ​ന്ന​പ്പോ​ള്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ മാ​തൃ​ക എ​ന്തു​കൊ​ണ്ട് പി​ന്തു​ട​രു​ന്നി​ല്ല? മു​ഖ്യ​മ​ന്ത്രി മൗ​നം പാ​ലി​ക്കു​ന്ന​ത് എ​ന്തി​നാ​ണ്? എ​ന്നീ ചോ​ദ്യ​ങ്ങ​ളാ​ണ് സ​തീ​ശ​ൻ ഉ​ന്ന​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<