കാ​നി​ൽ ഇ​ന്ത്യ​ൻ നേ​ട്ടം; ‘ഓ​ള്‍ വി ​ഇ​മാ​ജി​ന്‍ ആ​സ് ലൈ​റ്റ്’​ന് ഗ്രാ​ന്‍ പ്രീ ​പു​ര​സ്‌​കാ​രം
കാ​നി​ൽ ഇ​ന്ത്യ​ൻ നേ​ട്ടം;  ‘ഓ​ള്‍ വി ​ഇ​മാ​ജി​ന്‍ ആ​സ് ലൈ​റ്റ്’​ന് ഗ്രാ​ന്‍ പ്രീ ​പു​ര​സ്‌​കാ​രം
Saturday, May 25, 2024 11:58 PM IST
പാ​രീ​സ്: കാ​ന്‍ ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ ഗ്രാ​ന്‍ പ്രീ ​പു​ര​സ്‌​കാ​രം നേ​ടി പാ​യ​ല്‍ ക​പാ​ഡി​യ​യു​ടെ ‘ഓ​ള്‍ വി ​ഇ​മാ​ജി​ന്‍ ആ​സ് ലൈ​റ്റ്’. പാ​യ​ൽ ക​ബാ​ഡി​യ ഒ​രു​ക്കി​യ ചി​ത്ര​ത്തി​ൽ മ​ല​യാ​ളി​ക​ളാ​യ ക​നി കു​സൃ​തി​യും ദി​വ്യ​പ്ര​ഭ​യു​മാ​ണ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​നു​ശേ​ഷ​മാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ ചി​ത്രം കാ​ന്‍ ഫെ​സ്റ്റി​വ​ല്‍ വേ​ദി​യി​ലേ​ക്കെ​ത്തു​ന്ന​ത്. സീ​ന്‍ ബേ​ക്ക​ര്‍ സം​വി​ധാ​നം ചെ​യ്ത അ​നോ​റ എ​ന്ന ചി​ത്ര​ത്തി​നാ​ണ് ഇ​ത്ത​വ​ണ​ത്തെ പാം​ദോ​ര്‍ പു​ര​സ്‌​കാ​രം.

ഫ്രാ​ന്‍​സി​സ് ഫോ​ര്‍​ഡ് കൊ​പ്പോ​ള​യു​ടെ മെ​ഗാ​ലോ​പോ​ളി​സ്, സീ​ന്‍ ബേ​ക്ക​റു​ടെ അ​നോ​റ, യോ​ര്‍​ഗോ​സ് ലാ​ന്തി​മോ​സി​ന്‍റെ കൈ​ന്‍​ഡ്‌​സ് ഓ​ഫ് ദ​യ, പോ​ള്‍ ഷ്രാ​ഡ​റി​ന്‍റെ ഓ ​കാ​ന​ഡ, മാ​ഗ്‌​ന​സ് വോ​ണ്‍ ഹോ​ണി​ന്‍റെ ദി ​ഗേ​ള്‍ വി​ത്ത് ദ ​നീ​ഡി​ല്‍, പൗ​ലോ സോ​റ​ന്‍റീ​നോ​യു​ടെ പാ​ര്‍​ഥെ​നോ​പ്പ് എ​ന്നി​വ​യും കാ​ന്‍ ഫെ​സ്റ്റി​വ​ലി​ല്‍ മ​ത്സ​രി​ച്ചു.

1994 ല്‍ ​ഷാ​ജി എ​ന്‍. ക​രു​ണ്‍ സം​വി​ധാ​നം ചെ​യ്ത ‘സ്വം’ ​ആ​ണ് ഇ​തി​നു മു​ന്നേ ഇ​ന്ത്യ​യി​ല്‍ നി​ന്ന് കാ​ന്‍ ഫെ​സ്റ്റി​വ​ല്‍ മ​ത്സ​ര വി​ഭാ​ഗ​ത്തി​ല്‍ യോ​ഗ്യ​ത നേ​ടി​യ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<