അവയവ കടത്ത് കേസ്; അറസ്റ്റിലായ സജിത് ശ്യാമിനെ റിമാൻഡ് ചെയ്തു
Saturday, May 25, 2024 6:02 PM IST
കൊച്ചി: അവയവ കടത്ത് കേസിൽ അറസ്റ്റിലായ സജിത് ശ്യാമിനെ ജൂൺ മൂന്ന് വരെ റിമാൻഡ് ചെയ്തു. അങ്കമാലി മജിസ്ട്രേറ്റ് കോടതി സജിത്തിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. അവയവക്കടത്തിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തത് സജിത്താണ് എന്ന് പോലീസ് നൽകുന്ന വിശദീകരണം. കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന സബിത്ത് നാസറിനെ പോലീസ് നെടുമ്പാശേരിയിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.