പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
Saturday, May 25, 2024 12:45 PM IST
പാലക്കാട്: ബാര്‍ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ എക്സൈസ് മന്ത്രി എം.ബി.രാജേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് പോലീസ് തടഞ്ഞു.
പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷന്‍ ജയഘോഷ് അടക്കമുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി.
പ്രവര്‍ത്തകര്‍ ഇപ്പോഴും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. കുറ്റാല- തൃത്താല റോഡ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.